തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായ ഹസ്തവുമായി യുഎഇ. യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സായിദ് അൽ നഹ്യനാണ് സഹായം പ്രഖ്യാപിച്ചത്. ഇക്കാര്യം യുഎഇ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയക്കെടുതി: കേരളത്തിന് 700 കോടിയുടെ സഹായ ഹസ്തവുമായി യുഎഇ
08:18 PM Aug 21, 2018 | Deepika.com