ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈൻ ഓഗസ്റ്റ് 21 ചൊവാഴ്ച സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറൻസിൽ അമേരിക്കയിൽ ഹ്വ്രസ സന്ദർശനത്തിനു എത്തിച്ചേർന്ന പ്രസിദ്ധ സുവിശേഷക പ്രാസംഗീകനും ബൈബിൾ അധ്യാപകനുമായ റവ. ഡോ. മോഹൻ വി. പോൾ വചനപ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവാഴ്ചയും രാത്രി 9ന് (ന്യൂയോർക്ക് ടൈം) സജീവമാകുന്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.
വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജൂണ്‍ അഞ്ചിന് ചൊവാഴ്ചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന റവ ഡോ. മോഹൻ വി പോളിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഐപിഎല്ലിൽ ഓഗസ്റ്റ് 21ന് റവ ഡോ. മോഹൻ വി. പോൾ സന്ദേശം നൽകുന്നു
12:41 AM Aug 21, 2018 | Deepika.com