ജിദ്ദ: ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി ബെയ്ഷ് ഒഐസിസിയും. മഴക്കെടുതിയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് അത്യാവശ്യമുള്ള സാധനസാമഗ്രികൾ എത്തിക്കുന്നതിനും മറ്റു രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി നാട്ടിലുള്ള ബെയ്ഷ് ഒഐസിസി ട്രഷറർ സാദിഖലി കോയിസൻ, വൈസ് പ്രസിഡൻറ് ഷുക്കൂർ കൊടുങ്ങല്ലൂർ, സെക്രട്ടറി അബ്ദുൾ ഗഫൂർ കുറ്റൂരിന്റെയും നേതൃത്വത്തിൽ ഒരു സംഘം ഒഐസിസി പ്രവർത്തകരെ സജ്ജമാക്കി.
ദുരിത ബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തോടൊപ്പം രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളി സഹോദരങ്ങൾക്കും അർഹമായ പരിഗണന നൽകുകയും കേടുപാടുകൾ സംഭവിച്ചിട്ടുള്ള യന്ത്ര വൽകൃത യാനങ്ങൾ പുതുക്കി നല്കുന്നതടക്കമുള്ള സഹായങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ അർഹതപെട്ടവരുടെ കൈകളിൽ എത്തിച്ചു കൊടുക്കുവാനുള്ള തീരുമാങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഒഐസിസി ബെയ്ഷ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുൽ മജീദ് ചേറൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ സംഭാവന നൽകികൊണ്ട് ഗ്രാൻഡ് റസോയി റെസ്റ്റോറന്റ് എം. ഡി. അബ്ദുൾ മുനീർ എൻ. വി. ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേൽ,അബ്ദുൽ ലത്തീഫ് മാഹി, ഇ.കെ.നവാസ് കൊല്ലം, മുഹമ്മദ് മൻസൂർ ഖുഷി നഗർ, കുഞ്ഞിമുഹമ്മദ് മൂന്നിയൂർ, അസ്ഹബ് വർക്കല തുടങ്ങിയവർ സംസാരിച്ചു.ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചുകൊണ്ട് അതിലേക്കുള്ള ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനും കമ്മിറ്റി തീരുമാനമെടുത്തു.
ബെയ്ഷ് ഒഐസിസി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യം ഉള്ളവർ പ്രസിഡൻറ് അബ്ദുൽ മജീദ് ചേറൂർ(0537361964),ജനറൽ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേൽ (0549322414),ട്രഷറർ ഇൻ ചാർജ് കുഞ്ഞി മുഹമ്മദ് മൂന്നിയൂർ(0559095181) നന്പറിൽ ബന്ധപ്പെടുക.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ
ദുരിത ബാധിതർക്കുള്ള സർക്കാർ സഹായങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകണം: ബെയ്ഷ് ഒഐസിസി
12:09 AM Aug 21, 2018 | Deepika.com