ജിദ്ദ: പ്രശസ്ത ആക്റ്റിവ്സ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ സ്വാമി അഗ്നിവേശിനെ കൈയേറ്റം ചെയ്ത ആർഎസ്എസിന്റെ ഫാഷിസ്റ്റ് നടപടിയെ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ശക്തമായി അപലപിച്ചു.
എഴുതാനും വായിക്കാനും ചിന്തിക്കാനുമുള്ള പൗരന്റെ മൗലികാവകാശത്തെ ശക്തിയുടെ ഭാഷ കൊണ്ട് തടയിടാനുള്ള നീക്കങ്ങൾ കൂടുതൽ കാലം വിലപ്പോകില്ലെന്നും രാജ്യത്തെ മതേതര ജനാധിപത്യ സമൂഹം വളരെ ശക്തമായി അതിനെ ചെറുക്കുമെന്നും സോഷ്യൽ ഫോറം ഓർമിപ്പിച്ചു. യോഗത്തിൽ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. അൽ അമാൻ ചെന്നൈ, മുഹമ്മദ് റഫീഖ് മംഗലാപുരം, നാസർഖാൻ നാഗർകോവിൽ തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
സ്വാമി അഗ്നിവേശിനെതിരായ അക്രമത്തെ സോഷ്യൽ ഫോറം അപലപിച്ചു
12:08 AM Aug 21, 2018 | Deepika.com