വസ്ത്രങ്ങൾ, ടോർച്ച് തുടങ്ങി കേരള സർക്കാർ നിർദ്ദേശിച്ച ഉപയോഗപ്രദമായ പുതിയ സാധനങ്ങളും ഉപകരണ സാമഗ്രികളുമാണ് എട്ട് ശാഖകളിൽ ശേഖരിക്കുക. എം കാർഗോ ഗ്രൂപ്പിലെ 123 കാർഗോ, ബെസ്റ്റ് എക്സ്പ്രസ് കാർഗോ, ടൈം എക്സ്പ്രസ് കാർഗോ, മെട്രോ കാർഗോ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അബുദാബി ഹംദാൻ സ്ട്രീറ്റിലെ ബറോഡ ബാങ്കിനടുത്തുള്ള മെയിൻ ബ്രാഞ്ച്, മുസഫ ഷാബിയ സെക്ടർ 10 ലെ ബ്രാഞ്ച്, ദുബായിൽ കരാമ, ഖുസൈസ്, ലുലു വില്ലേജ്, അൽ ഖൂസ് ബ്രാഞ്ചുകളിലും ഷാർജ റോള, അജ്മാൻ മെയിൻ ബ്രാഞ്ചുകളിലും സാധനങ്ങൾ സ്വീകരിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള