പ്രളയദുരന്തം: ആലപ്പുഴ ജില്ലയ്ക്ക് അജപാക്കിന്‍റെ ആദ്യ ഗഡു രണ്ടുലക്ഷം രൂപ കൈമാറും

12:01 AM Aug 21, 2018 | Deepika.com
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലയിലെ പ്രളയ മേഖലയിൽ കൈത്താങ്ങുമായി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ അദ്യ ഗഡുവായ രണ്ടുലക്ഷം രൂപ അടുത്ത ആഴ്ച കൈമാറും. അജപാക്കിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് രക്ഷാധികാരി ബാബു പനന്പള്ളി രൂപ 25000/ പ്രസിഡന്‍റ് രാജീവ് നടുവിലേമുറിക്കു കൈമാറി തുടക്കം കുറിച്ചു. അജപാകിന്‍റ ഒക്ടോബർ 19 ന് നടത്താനിരുന്ന ഓണം ഈദ് സംഗമം 2018 ഉപേക്ഷിച്ചു.

ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവർഷക്കെടുതിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. എല്ലാ ജില്ലകളും ഇതിന്‍റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പതിനായിരക്കണക്കിന് കോടി രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്. 300 ഓളം പേർക്ക് ജീവഹാനി സംഭവിക്കുകയും, ആയിരക്കണക്കിന് വീടുകളും, കൃഷിയിടങ്ങളും നശിക്കുകയും ചെയ്ത സാഹചര്യത്തിൽ നിരാലംബർക്ക് താങ്ങാകുവാൻ അജപാക്കിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ദുരിതത്തിൽപ്പെട്ട പ്രവാസി കുടുംബത്തിലുള്ളവർക്ക് പ്രത്യേക ധന സഹായം ചെയ്യുവാനുമാണ് അജപാക് തീരുമാനിച്ചിട്ടുള്ളത്. ിൃശ2018മൗഴൗെേ20മഷുമസബവലഹു.ഷുഴ

സഹായ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 99696410, 66633781. 66142320

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ എല്ലാവർഷവും ഉന്നത മാർക്ക് വാങ്ങി വിജയിച്ച പാവപെട്ട കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ ധനസഹായം ഈ വർഷം ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾക്ക് സെപ്റ്റംബർ 9ന് മൂന്നുലക്ഷം രൂപ വിതരണം ചെയ്യുവാൻ തീരുമാനിച്ചു. നാലു നിർധന കുടുംബങ്ങൾക്കുള്ള ചികിത്സ സഹായം ഒരുലക്ഷം രൂപയും അടുത്ത മാസം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ