കുവൈത്ത് സിറ്റി : ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ഐസിഎഫ് സിറ്റി സെൻട്രൽ ദേശരക്ഷാ സംഗമം കുവൈത്ത് സിറ്റിയിലെ മാലിയ രിസാലഭവനിൽ സംഘടിപ്പിച്ചു.
കേരളത്തിന്റെ പ്രളയ കെടുതി അനുഭവിക്കുന്നവർക്കു വേണ്ടി പ്രത്യേക പ്രാർഥന സദസും നടന്നു. ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. കലാലയ കാന്പസുകളും മറ്റും ന·കൾ മാത്രം പഠിപ്പിക്കുന്ന സാഹചര്യം ഇന്ന് അന്യമായി കൊണ്ടണ്ടിരുക്കുന്നെന്നും ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഐൻ യു വിദ്യാർഥി ഉമർ ഖാലിദ് എന്നും ഐസിഎഫ് സിറ്റി സെൻട്രൽ അഭിപ്രായപ്പെട്ടു. ഐസിഎഫ് സിറ്റി സെൻട്രൽ ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ആർഎസ്സി നാഷണൽ ചെയർമാൻ ജാഫർ ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു. സമീർ മുസ്ലിയാർ, സാദിഖ് കൊയിലാണ്ടണ്ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഐസിഎഫ് സിറ്റി സെൻട്രൽ ദേശരക്ഷാ സംഗമം നടത്തി
11:41 PM Aug 20, 2018 | Deepika.com