വിതരണത്തിന്റെ ഉദ്ഘാടനം പള്ളിപ്പുറം ഗവണ്മെന്റ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളും വില്ലേജ് ഓഫീസർക്ക് കൈമാറി എൻഎസ്എസ് കാലിഫോർണിയയുടെ പ്രസിഡന്റ് സ്മിത നായർ നിർവഹിച്ചു. വില്ലേജ് ഓഫീസറോടൊപ്പം തിരുവനതപുരം ജില്ല പഞ്ചായത്ത് മെന്പർ ജലീൽ, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് , പഞ്ചായത്ത് മെന്പർമാരായ വിജയ കുമാർ, പ്രദീപ് കൃഷ്ണൻ, രമേശൻ എന്നിവരും സാധനങ്ങൾ ഏറ്റുവാങ്ങി. റിട്ട. റീജണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ എസ്.എസ്. നായർ, പള്ളിപ്പുറം രാമചന്ദ്രൻ, അഡ്വ. ചന്ദ്രചൂഡൻ എന്നിവരും സന്നിഹിതരായിരുന്നു. ദുരിതാശ്വാസ കേന്ദ്രത്തിലെ ഇരുന്നൂറോളം വരുന്ന അന്തേവാസികളുമായി അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് സ്മിത നായർ വിശദമായി ചോദിച്ചറിയുകയും അവിടത്തെ ഭാരവാഹികളുടെ ആത്മാർത്ഥതയെയും കരുതലിനെയും അഭിനന്ദിക്കുകയും ചെയ്തു.
ആലപ്പുഴ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, കരിച്ചാറ ഗവണ്മെന്റ് എൽപി സ്കൂൾ എന്നിവിടെയും കോട്ടയം നഗരത്തിലെ പത്തോളം സ്ഥലത്തെയും ക്യാന്പുകളും എൻഎസ്എസ്് കാലിഫോർണിയയുടെ പ്രതിനിധികർ സന്ദർശനം നടത്തുകയും ആവശ്യമായ സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ചെയ്തു. എൻഎസ്എസ്് കാലിഫോർണിയയുടെ ബോർഡ് മെന്പർ മധു മുകുന്ദനാണ് ആലപ്പുഴ ജില്ലയിലെ വിതരണങ്ങൾ ഏകോപിപ്പിച്ചത്. കോട്ടയത്ത് നിന്നുള്ള അമേരിക്കൻ പ്രവാസികളായ സെക്രട്ടറി ജയ പ്രദീപും ജോയിന്റ് സെക്രട്ടറി അരവിന്ദ് നായരുമാണ് കോട്ടയം ജില്ലയിലെ വിതരണ പദ്ധതികൾ തയാറാക്കിയത്.
എൻഎസ്എസ്് കാലിഫോർണിയ കേരളത്തിലെ ദുരിതാശ്വാസത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത എല്ലാവർക്കും എൻഎസ്എസ്് കാലിഫോർണിയയുടെ സ്ഥാപകനും മുൻ പ്രസിഡന്റുമായ രാജേഷ് നായർ നന്ദി അറിയിച്ചു. ദുരിതാശ്വാസ സഹായ വിതരണത്തിന്റെ ആദ്യ ദിനത്തിൽത്തന്നെ ഒന്നര ലക്ഷത്തിലധികം വിലയ്ക്കുള്ള അവശ്യ സാധനങ്ങൾ പല ക്യാന്പുകളിലായി വിതരണം ചെയ്യാൻ സാധിച്ചതിൽ അങ്ങേയറ്റം കൃതാർത്ഥതയുണ്ടെന്നും തുടർന്നുള്ള ദിനങ്ങളിലും ഇതിലും കൂടുതൽ സഹായം എത്തിക്കുമെന്ന് എൻഎസ്എസ്് കാലിഫോർണിയയുടെ ഭാരവാഹികൾ അറിയിച്ചു.
എൻഎസ്എസ് കാലിഫോർണിയയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തരാൻ താൽപര്യമുള്ളവർ ദയവായി finance@nairs.org എന്ന അക്കൗണ്ടിലേക്ക് paypalവഴി അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം