ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ നിര്യാതനായ മനോജ് ജോണിന്റെ (49) പൊതുദർശനം ഓഗസ്റ്റ് 20നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8.30 വരെ വിപ്പനിയുള്ള സെന്റ് എഫ്രയിം കത്തീഡ്രൽ ദേവാലയത്തിൽ (അരമന ദോവലയം) വച്ചു നടത്തപ്പെടുന്നതാണ്. ചൊവ്വാഴ്ച രാവിലെ 8.30നു പരേതന്റെ മാതൃദേവാലയമായ കാർട്ടറൈറ്റ് സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്നു 10ന് ഭൗതീകശരീരം ദേവാലയത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ പൂർത്തീകരിക്കുകയും ചെയ്യുന്നതാണ്. തുടർന്നു വിലാപയാത്രയായി ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മലങ്കര ആർച്ച് ഡയോസിസ് അധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് അഭി. യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ അഭി. സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ചൊവ്വാഴ്ചത്തെ ശുശ്രൂഷകളിൽ സഹകാർമികനാകും. ഇടവക വികാരി റവ.ഫാ. ഡോ. ജോയൽ ജേക്കബ് ശുശ്രൂഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.
അമേരിക്കൻ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ ആത്മാർത്ഥതയും സമർപ്പണവും നിറഞ്ഞ സ്തുത്യർഹ സേവനം അനുഷ്ഠിച്ച മനോജ് ജോണിന്റെ വേർപാടിൽ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർ അനുശോചനം അറിയിച്ചു. വേയ്ക്ക് സർവീസ്, സംസ്കാര ശുശ്രൂഷകൾ എന്നിവ ഏറ്റവും കുറ്റമറ്റതാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഇടവക ഭാരവാഹികൾ ചെയ്തുവരുന്നു.
Wake Service: Monday August 20 th 2018 . Time: 3 PM- 8.30 PM
Venue: St. Ephrem Cathedrel (Aramana Church), 270 Whippany Rd, Whippany. NJ 07981.
Funeral Service: Tuesday August 21 st 2018.
Holy Qurbono- 8.30 AM
Funeral Service- 10 AM
Venue: St. George Syriac Orthodox Church, 611 Roosevelt Ave, Cartert, NT 07008.
Interment: 12.30 PM
Gate of Heven Cemetery, 225 Ridgedale Ave, East Hanover, NJ 07936.
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് ജോർജ് (സെക്രട്ടറി) 973 985 8432, സുനിൽ ചന്ദ്രപ്പിള്ളി (ട്രഷറർ) 973 412 6767, അനീഷ് ജേക്കബ് (551 689 5753), പീറ്റർ ജോർജ് (908 635 6766). ിൃശ2018മൗഴ19ാമി
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മനോജ് ജോണിന്റെ പൊതുദർശനം തിങ്കളാഴ്ച
09:20 PM Aug 19, 2018 | Deepika.com