തിരുവനന്തപുരം : പ്രളയ കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കായി കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ സമാഹരിച്ച മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു കൈമാറി. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചു ഇസ്ലാഹി സെന്റർ പ്രതിനിധികളായ ഇമിത്തിയാസ് എൻ.എം, അൻവർ ടി.പി, അബ്ദുൽ അസീസ് ടി പി, മെഹബൂബ് കാപ്പാട് എന്നിവർ ചേർന്നാണ് കൈമാറിയത്.
വിസ്ഡം ഇസ്ലാമിക്ക് മിഷന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിലേക്ക് രണ്ടു കോടി രൂപയുടെ ധനസമാഹാരണവും അതൊടൊപ്പം പ്രവർത്തനങ്ങളും നടത്തി വരുന്നു. പ്രവർത്തകരുടെ ഒരു ദിവസത്തെ ശബളം സമാഹരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വീടുകൾ പുനർ നിർമ്മിക്കൽ, ഭക്ഷണ കിറ്റ്, വസ്ത്രം, ഉപജീവന മാർഗം, സ്കൂൾ കിറ്റ്, വീട്ടുപകരണം, മെഡിക്കൽ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി കെകെഐസി ആദ്യ ഗഡു കൈമാറി
09:07 PM Aug 19, 2018 | Deepika.com