കുവൈത്ത് സിറ്റി: കേരളത്തിലെ മഴകെടുതിയിൽ ദുരിതമനുഭവിക്കർക്ക് ആശ്വാസം പകർന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസബാഹ്. മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ വിയോഗത്തിൽ അമീർ അനുശോചനം രേഖപ്പെടുത്തി.
ദുരിതമനുഭവിക്കുന്നവരൂടെ കൂടെയാണ് കുവൈത്തെന്നും ഈ പ്രകൃതിദുരന്തത്തിൽനിന്നും കേരളത്തിന് എത്രയും പൈട്ടന്ന് രക്ഷപ്പെടാൻ സാധിക്കട്ടെയെന്നും അമീർ ഇന്ത്യൻ രാഷ്ട്രപ്രതി രാംനാഥ് ഗോവിന്ദിനയച്ച സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ പ്രളയദുരിതത്തിൽ കുവൈത്ത് പാർലമെന്റ് സ്പീക്കർ അനുശോചിച്ചു. അതു സംബന്ധിച്ച് അദ്ദേഹം ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനും സന്ദേശം അയച്ചതായി സ്പീക്കർ ഓഫീസ് അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
മഴക്കെടുതി : കുവൈത്ത് അമീറും പാർലമെന്റ് സ്പീക്കറും അനുശോചിച്ചു
09:06 PM Aug 19, 2018 | Deepika.com