കുവൈത്ത് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഓണം, ഈദ് ആഘോഷം ഒഴിവാക്കി സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ കുടിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
പ്രളയ ദുരിതത്തിൽ കഴിയുന്ന മലയാളി സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാൻ ഒഐസിസി പ്രവർത്തകർ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഒഐസിസി കുവൈറ്റ് ഓണം, ഈദ് ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും
08:52 PM Aug 19, 2018 | Deepika.com