കുവൈത്ത് സിറ്റി: നൂറ്റാണ്ടിലെ എറ്റവും വലിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിച്ച കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിന് കേരള ഫിസിയോ ഫോറം കുവൈത്ത് അവശ്യ സാധനങ്ങളും ദുരിതാശ്വാസ നിധിയും ശേഖരിക്കാൻ തീരുമാനിച്ചതായി കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
സഹായിക്കാൻ താൽപര്യമുള്ളവർ +96565162279 / +96551383933 / +96555073255 എന്ന നന്പറുകളിൽ ബന്ധപ്പെടുക. അവശ്യസാധനങ്ങൾ ഈ മാസം 20നകവും സഹായധനം 25നകവും അറിയിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രളയ ബാധിതരെ സഹായിക്കുന്നതിന് കേരള ഫിസിയോ ഫോറം കുവൈത്ത് ചാപ്റ്ററും
08:48 PM Aug 19, 2018 | Deepika.com