മര്‍ത്തോമാ ഭദ്രാസന ദുരിതാശ്വാസ ഫണ്ട് ശേഖരണം ഓഗസ്റ്റ് 19 ന്

04:05 PM Aug 19, 2018 | Deepika.com
ന്യുയോര്‍ക്ക്: കേരളത്തിലെ വെള്ളപ്പെക്കബാധിതര്‍ക്ക് അശ്വാസം പകരുന്നതിനും പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മര്‍ത്തോ#ംാ സഭ കൗണ്‍സില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ധനശേഖരാണാര്‍ഥം ആകമാന മര്‍ത്തോമാ സഭ ഓഗസ്റ്റ് 19 നു പ്രത്യേക സ്‌തോത്രകാഴ്ച ശേഖരണം നടത്തും

അതേ ദിവസം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ നിന്നും ശേഖരിക്കുന്ന സ്‌തോത്രകാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേര്‍തിരിക്കും. ക്ലേശം അനുഭവിക്കുന്നവരിലേക്ക് സഹായത്തിന്റെ സ്‌നേഹകരം നീട്ടേണ്ട ധാര്‍മിക ഉത്തരവാദിത്വം എറ്റെടുക്കുവാന്‍ ഓരോരുത്തരും തയാറാകണമെന്ന് മാര്‍ത്തോമാ സഭാധിപന്‍ റൈറ്റ് റവ. ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ ഉദ്‌ബോധിപ്പിച്ചു.

ഓഗസ്റ്റ് 19 -നു എല്ലാ ഇടവകകളിലും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളേയും അവരുടെ ആവശ്യങ്ങളേയും ഓര്‍ത്ത് പ്രാര്‍ഥിക്കും. സ്‌തോത്രകാഴ്ചയും, പ്രത്യേക സംഭാവനകളും ദുരിതാശ്വാസ ഫണ്ടില്‍ ചേര്‍ക്കുന്നതിന് ഓഗസ്റ്റ് 31 നു മുമ്പായി സഭാ ഓഫിസിലേക്ക് അയച്ചു നല്‍കണമെന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍