അബുദാബി മാർത്തോമ്മ ഇടവക വസ്‌ത്രങ്ങളും ഭക്ഷണ പദാർഥങ്ങളും സമാഹരിക്കുന്നു

05:01 PM Aug 18, 2018 | Deepika.com
അബുദാബി : കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി അബുദാബി മാർത്തോമ്മ ഇടവകയും യുവജനസഖ്യവും ചേർന്ന് വസ്‌ത്രങ്ങളും ഭക്ഷണ പദാർഥങ്ങളും സമാഹരിച്ച് ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിലേക്കു അയച്ചു കൊടുക്കാനുള്ള തയാറെടുപ്പിലാണ് .

ഓണാഘോഷ പരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ റദ്ദാക്കി ഇടവകയിൽ മുന്പ് അംഗങ്ങളായിരുന്നവരുടെ നാട്ടിലെ കൂട്ടായ്മയായ ഹോംലാൻഡ് ഫെല്ലോഷിപ്പിന്‍റെ സഹകരണത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരാനാണ് ലക്ഷ്യമിടുന്നത്.

ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. സി.പി. ബിജു, വൈസ് പ്രസിഡന്‍റ് കെ.വി ജോസഫ്, ട്രസ്റ്റിമാരായ ബിജു ജോൺ, പി.ജി. സജിമോൻ, സെക്രട്ടറി മാത്യു മണലൂർ, സഖ്യം സെക്രട്ടറി ഷിജിൻ പാപ്പച്ചൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : അനിൽ സി. ഇടിക്കുള