മറിയാമ്മ ജോർജ് നിര്യാതയായി

08:52 PM Aug 17, 2018 | Deepika.com
ഡാളസ് : മാവേലിക്കര വലിയവീട്ടിൽ പരേതനായ വി.എം. ജോർജിന്‍റെ ഭാര്യ മറിയാമ്മ ജോർജ് (86) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 18 ന് (ശനി) രാവിലെ 10 ന് മാവേലിക്കര ചെറുകോൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. പരേത മാവേലിക്കര തഴക്കര വാലുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: മിനി വർഗീസ്, മാമ്മൻ ജോർജ്, ജോസഫ് ജോർജ് (എല്ലാവരും ഡാളസ്). മരുമക്കൾ: ജോൺ കെ. വർഗീസ്, ബിന്ദു മാമ്മൻ, ഷാലി ജോർജ്.

റിപ്പോർട്ട് : ഷാജി രാമപുരം