ഫിലഡല്‍ഫിയ: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ സഹോദരങ്ങളോട് സ്നേഹവും സഹകരണവും സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് ഫിലഡല്‍ഫിയയിലെ കലാ മലയാളി അസോസിയേഷന് ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു.
ഓണാഘോഷദിനമായ ഓഗസ്റ്റ് 18-നു ( ശനി) ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി 25,000 ഡോളര്‍ ലക്ഷ്യമിട്ടുകൊണ്ട് വിഭവസമാഹരണത്തിന് തദവസരത്തില്‍ തുടക്കംകുറിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.
ഫിലഡല്ഫിയയിലും പരിസര പ്രദേശങ്ങളിലേയും ഭാരതീയ സമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും എക്സിക്യൂട്ടീവ് യോഗം ക്ഷണിച്ചു.
റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം
കലാ മലയാളി അസോസിയേഷന് കേരള ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു
08:47 PM Aug 17, 2018 | Deepika.com