ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഒഴിവാക്കി

10:26 PM Aug 16, 2018 | Deepika.com
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബാലവേദി കുവൈറ്റും കല കുവൈറ്റ് മാതൃഭാഷാ സമിതിയും ഓഗസ്റ്റ് 17 ന് (വെള്ളി) കുവൈത്തിലെ നാല് മേഖലയിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കി.

കേരളത്തിൽ തുടരുന്ന കടുത്ത പേമാരിയെ തുടർന്നുള്ള പ്രളയവും പ്രകൃതിക്ഷോഭങ്ങളും കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബാലവേദി കുവൈറ്റിന്‍റേയും കല കുവൈറ്റ് മാതൃഭാഷാ കേന്ദ്രസമിതിയുടേയും ഭാരവാഹികൾ അറിയിച്ചു.

പ്രത്യേക സാഹചര്യത്തിൽ കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തുന്ന ഫണ്ട് സമാഹരണത്തിൽ പങ്കാളികളാകണമെന്നും ഭാരവാഹികൾ പത്രകുറിപ്പിൽ അഭ്യർഥിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ