മയാമി : ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നു പോകുന്ന കേരളത്തിന് കൈതാങ്ങായി കേരളാ സമാജം ഓഫ് സൗത്ത് ഫ്ളോറിഡ. അത്യാവശ്യ സഹായമെന്നനിലയില്‍ രണ്ടുലക്ഷം രൂപാ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നല്‍കും .
സൗത്ത് ഫ്ളോറിഡയിലെ കലാ സാംസ്കാരിക മണ്ഡലങ്ങളില്‍ മാത്രമല്ല പിറന്ന നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവർക്ക് ഓണാഘോഷങ്ങള്‍ക്ക് ചെലവുചുരുക്കി കൂടുതല്‍ പണം കണ്ടെത്തനാവുമെന്നും കേരളസമാജം കരുതുന്നു.
ഓഗസ്റ്റ് 18 നു നടക്കുന്ന "ഓണം 2018' ൽ പങ്കെടുക്കാനെത്തുന്ന മലയാളികളില്‍ നിന്നു കിട്ടുന്ന സംഭാവനകളും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. അതിനാല്‍ ഓഡിറ്റോറിയറ്റിനു മുന്നില്‍ വയ്ക്കുന്ന ചാരിറ്റി ബോക്സില്‍ സംഭാവനകള്‍ നിക്ഷേപിക്കണമെന്ന് പ്രസിഡന്റ് സാം പാറതുണ്ടിലും സെക്രട്ടറി പത്മ കുമാറും അറിയിച്ചു.
റിപ്പോർട്ട് : ജോയിച്ചന്‍ പുതുക്കുളം
വെള്ളപ്പൊക്ക ബാധിധര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സഹായവുമായി കേരളാ സമാജം ഓഫ് സൗത്ത് ഫ്ളോറിഡ
09:51 PM Aug 16, 2018 | Deepika.com