കെസിഎൻഎ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചു

07:46 PM Aug 16, 2018 | Deepika.com
ന്യൂയോർക്ക് : കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ (കെസിഎൻഎ) സെപ്റ്റംബർ 15ന് (ശനി) നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ആഘോഷപരിപാടികൾക്കായി നീക്കിവച്ച മുഴുവൻ തുകയും കാലവർഷകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചുകൊടുക്കുമെന്നും പ്രസിഡന്‍റ് അജിത് ഏബ്രഹാം കൊച്ചുകുടിയിൽ അറിയിച്ചു.