ഷിക്കാഗോ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14നു സ്കോക്കിയിലെ മക് കോര്‍മിക് ബുളവാഡില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ്റീജിയന്‍ അംഗങ്ങള്‍ ആഘോഷിച്ചു.
പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, അഗസ്റ്റിന് കരിങ്കുറ്റിയില്‍, തോമസ് മാത്യു, ജോര്‍ജ് പണിക്കര്‍, തമ്പി മാത്യു, പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, മാത്യൂസ് തോമസ്, ഏബ്രഹാം ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു ഷിക്കാഗോ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബാബു മാത്യുവിനേയും, ഇല്ലിനോയി മലയാളി അസോസിയേഷന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പണിക്കരേയും യോഗം അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ബാബു മാത്യുവിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
02:22 PM Aug 16, 2018 | Deepika.com