കാലവർഷക്കെടുതി: അമേരിക്കൻ മർത്തോമ്മാ ഭദ്രാസന ഫണ്ട് ശേഖരണം 19 ന്

10:39 PM Aug 13, 2018 | Deepika.com
ന്യുയോർക്ക്: കേരളത്തിലെ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് അശ്വാസം പകരുന്നതിനും പുനഃരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും മർത്തോമ്മ സഭ കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയുടെ ധനശേഖരാണാർഥം ആകമാന മർത്തോമ്മ സഭ ഓഗസ്റ്റ് 19 നു പ്രത്യേക സ്തോത്രകാഴ്ച എടുക്കുന്നു.

അതേ ദിവസം നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളിൽ നിന്നും ശേഖരിക്കുന്ന സ്തോത്ര കാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേർതിരിക്കും. ദുരിതം അനുഭവിക്കുന്നവരിലേക്ക് സഹായത്തിന്‍റെ സ്നേഹകരം നീട്ടേണ്ട ധാർമിക ഉത്തരവാദിത്വം എറ്റെടുക്കുവാൻ ഓരോരുത്തരും തയാറാകണമെന്ന് മാർത്തോമ്മ സഭാധിപൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ ഉദ്ബോധിപ്പിച്ചു.

ഓഗസ്റ്റ് 19 ന് എല്ലാ ഇടവകകളിലും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളേയും അവരുടെ ആവശ്യങ്ങളേയും ഓർത്ത് പ്രാർഥിക്കും. സ്തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും ദുരിതാശ്വാസ ഫണ്ടിൽ ചേർക്കുന്നതിന് ഓഗസ്റ്റ് 31 നു മുമ്പായി സഭാ ഓഫീസിലേക്ക് അയച്ചു നൽകണമെന്നും ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ ഉദ്ബോധിപ്പിച്ചു.

റിപ്പോർട്ട് : പി.പി. ചെറിയാൻ