ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം 25 ന്

10:34 PM Aug 13, 2018 | Deepika.com
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം ഓഗസ്റ്റ് 25 നു നടക്കും. രാവിലെ 11 ന് കോപ്പൽ സെന്‍റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ പ്രസിഡന്‍റ് റോയ് കൊടുവത്ത് അധ്യക്ഷത വഹിക്കും. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഓസ്റ്റിൻ) അസോസിയേറ്റ് പ്രഫ. ഡോണൾഡ് ആർ. ഡേവിഡ് പങ്കെടുക്കും.

കേരള അസോസിയേഷൻ എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്യും. കേരളീയ വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിക്കും. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: അനശ്വർ മാമ്പിള്ളി 214 997 1385.

റിപ്പോർട്ട് : പി. പി. ചെറിയാൻ