മഹാത്മാഗാന്ധി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു

08:10 PM Aug 11, 2018 | Deepika.com
കലിഫോർണിയ: സാന്‍റിയാഗോ ഇന്ത്യൻ അമേരിക്കൻ സൊസൈറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി മെമ്മോറിയൽ ലക്ച്ചർ ആൻഡ് അവാർഡ് ചടങ്ങിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വിദ്യാർഥികൾക്ക് ഒരു ലക്ഷം ഡോളർ സ്കോളർഷിപ്പ് വിതരണം ചെയ്തു. കലിഫോർണിയ യൂണിവേഴ്സിറ്റി അറ്റ് കിൽസൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ 250 ൽ അധികം പേർ പങ്കെടുത്തു.

ഹൈസ്കൂൾ ഗ്രാജുവേറ്റ്സിനും കമ്യൂണി കോളജ് വിദ്യാർഥികൾക്കുമാണ് ഉപരിപഠനത്തിനായി സ്കോളർഷിപ്പുകൾ നൽകിയത്. ഇന്ത്യൻ അമേരിക്കൻ ഡോ. എം.സി (മധു മാധവൻ) സ്ഥാപിച്ച ഇന്ത്യൻ അമേരിക്കൻ സൊസൈറ്റിയുടെ മുപ്പത്തിയഞ്ചാമത് സ്കോളർഷിപ്പ് വിതരണ ചടങ്ങാണ് നടന്നത്.

ഇത്രയും വർഷത്തിനിടയിൽ ഏഴു ലക്ഷം ഡോളർ 650 വിദ്യാർഥികൾക്കായി വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടുള്ളതായി സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. നിരവധി പേർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. മഹാത്മാഗാന്ധി സ്കോളർഷിപ്പ് കമ്മിറ്റി ചെയർമാൻ രമേഷ് റാവു നന്ദി പറഞ്ഞു.

റിപ്പോർട്ട് : പി.പി. ചെറിയാൻ