മാഗ് ഓണാഘോഷം 18 ന്

07:53 PM Aug 11, 2018 | Deepika.com
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ഓണാഘോഷം ഓഗസ്റ്റ് 18 നു (ശനി) രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു 2 വരെ വിവിധ കലാപരിപാടികളോടെ സ്റ്റാഫോർഡിലുള്ള സെന്‍റ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കും.

മാവേലിത്തമ്പുരാന്‍റെ എഴുന്നെള്ളത്തും വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോഷ്വാ ജോർജ് (പ്രസിഡന്‍റ്) 281 773 7988, തോമസ് മാത്യു (സെക്രട്ടറി) 281 450 1410, അബ്രഹാം തോമസ് (ട്രഷറർ) 832 922 8187, ആൻഡ്രൂസ് ജേക്കബ് (പ്രോഗ്രാം കോഓർഡിനേറ്റർ): 713 885 7934, ഡോ. മാത്യു വൈരമൺ (പിആർഒ) 281 857 7538.