തീർഥാടകർക്ക് ആശ്വാസമായി മക്ക ആർ എസ് സി വോളന്‍റിയർമാർ

06:31 PM Aug 11, 2018 | Deepika.com
മക്ക : വിശുദ്ധ ഭൂമിയിലെത്തിയ തീർഥാടകർക്ക് വിവിധ സേവനങ്ങളുമായി ആർ എസ് സി വോളന്‍റിയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ മുതൽ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ ബസ് സ്റ്റേഷനലുകളിലും. ഹറം പരിസരത്ത് അജ്യാദ്, ജർവാൽ, മർവ, മഹബാസ് ജിന്ന്, അസീസിയ എന്നീ ഭാഗങ്ങളിലുമാണ് വോളന്‍റിയർമാർ സേവനം ചെയ്യുന്നത്.

തീർഥാടകർക്ക് ദാഹജലം, പാദരക്ഷ എന്നിവ നൽകിയും വഴി തെറ്റിയ ഹാജിമാർക്ക് വഴി കാട്ടിയായും വോളന്‍റിയർമാർ കർമരംഗത്തുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ പ്രത്യേക ഷിഫ്റ്റുകളായിട്ടാണ് സേവനം ക്രമീകരിക്കുന്നത്.

ബഷീർ മുസ് ലിയാർ, ഉസ്മാൻ കുറുകത്താണി ,മുസ്തഫ കാളോത്ത് എന്നിവരുടെ മേൽനോട്ടത്തിൽ ഇസ്ഹാഖ് ഫറോഖ്, നാസർ തച്ചംപൊയിൽ, കബീർ പറന്പിൽപീടിക, അബ്ദുൽ ഗഫൂർ, റഹീം പാലക്കാട്, ഫിറോസ് സഅദി, സയിദ് അവേലം, അഷ്റഫ് ജമൂം, ഷബീർ, ഖയ്യൂം, സിറാജ് വില്യാപ്പള്ളി, നബീൽ, ശരീഫ് കുനിയിൽ എന്നിവർ വിവിധ സേവനപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ