ഡാളസ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ന് (ശനി) ഇന്ത്യന്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആനന്ദ് ബസാര്‍ എഡിസണ് സര്‍ക്കിള്‍ പാര്‍ക്കില്‍ വൈകുന്നേരം ആറു മുതലാണ് പരിപാടി. സാധാരണ ഗ്രാൻഡ് പ്രറേറി ലോണ്‍ പാര്‍ക്കില്‍ നടന്നു വരുന്ന ആഘോഷങ്ങള്‍ എഡിസണിലെ സര്‍ക്കിള്‍ പാര്ക്കിലാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.കാർ പാർക്കിംഗ് സൗജന്യമായിരിക്കും.
സ്വാതന്ത്ര്യദിന പരേഡ്, ലൈവ് മ്യൂസിക്, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയ്ക്കു പുറമെ വിവിധ വ്യവസായ ഗ്രൂപ്പുകളുടെ സ്റ്റാളുകളും ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളും ഫയർ വർക്സും പരിപാടിയുടെ ഭാഗമായിരിക്കും. ഈ വർഷം ഡാളസ് വൈ എം എഫിന്റെ പ്രത്യകേ ബൂത്തും സജീകരിച്ചിട്ടുണ്ടെന്നു പവർ വിഷൻ ഡയറക്ടർ സാം മാത്യൂസ് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
വിവരങ്ങള്‍ക്ക് : 972 234 4268.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസില്‍ ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ന്
05:28 PM Aug 11, 2018 | Deepika.com