യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പാ​യ്ക്ക് ഡാ​ള​സി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം

10:11 PM Aug 10, 2018 | Deepika.com
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​നും കൊ​ട്ടാ​ര​ക്ക​ര പു​ന​ലൂ​ർ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​യു​മാ​യ റൈ​റ്റ് റ​വ. ഡോ. ​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​ച്ച​ന് ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് വി​മാ​ന​താ​വ​ള​ത്തി​ൽ ഉൗ​ഷ്മ​ള വ​ര​വേ​ൽ​പ് ന​ൽ​കി.

ഓ​ഗ​സ്റ്റ് 9 വ്യാ​ഴാ​ഴ്ച ഡി​എ​ഫ്ഡ​ബ്ല്യു എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന തി​രു​മേ​നി​യെ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. ഏ​ബ്ര​ഹാം മാ​ത്യു, അ​സി. വി​കാ​രി ബ്ലെ​സി​ൻ കെ. ​മോ​ൻ, സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യു ജോ​സ​ഫ്, ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി​യും നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന മീ​ഡി​യാ ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ റ​വ. വി​ജു വ​ർ​ഗീ​സ്, മീ​ഡി​യാ ക​മ്മി​റ്റി മെ​ന്പ​റും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജി രാ​മ​പു​രം, പി.​വി. തോ​മ​സ്, ആ​ഡം മാ​ത്യു, പി.​ടി. മാ​ത്യു, ബി​ജു ഫി​ലി​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന കെ​സി​ഇ​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ കൂ​റി​ലോ​സ് തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ഗ​സ്റ്റ് 12 ഞാ​യ​റാ​ഴ്ച ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ രാ​വി​ലേ​യും സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ വൈ​കി​ട്ടും ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​ക്ക് അ​ഭി. തി​രു​മേ​നി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ