സണ്ണിവെയ്ൽ (ഡാളസ്): സെൻട്രൽ വെസ്റ്റ് റീജണ്‍ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഓവർസീയറും പ്രസിദ്ധ സുവിശേഷ പ്രസംഗികനും വേദപണ്ഡിതനുമായ പാസ്റ്റർ ബെന്നിസണ്‍ മത്തായി ഓഗസ്റ്റ് 10, 11 തീയതികളിൽ ഡാളസിൽ പ്രസംഗിക്കുന്നു.
അഗപ്പെ ചർച്ചാണ് ഈ പ്രത്യേക സുവിശേഷ യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 2635 നോർത്ത് ബെൽറ്റ്ലൈൻ, സണ്ണിവെയ്ൽ 75187 അഗപ്പെ ചർച്ച് ഹാളിൽ 10, 11 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ അഗപ്പെ വർഷിപ്പ് ടീമിന്റെ ഗാന ശുശ്രൂഷയോടെ യോഗങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോർജ് വർഗ്ഗീസ് 972 325 8633ജിയോഫ്രി ജേക്കബ് 214 926 9416
റിപ്പോർട്ട്: പി.പി. ചെറിയാൻ
പാസ്റ്റർ ബെനിസണ്‍ മത്തായി ഡാളസിൽ ഓഗസ്റ്റ് 10,11 തീയതികളിൽ പ്രസംഗിക്കുന്നു
10:04 PM Aug 10, 2018 | Deepika.com