കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ നവംബർ ഒൻപതിന് അബാസിയ ഇന്ത്യ സെൻട്രൽ സ്കൂളിൽ നടത്തും.
വികാരി ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബാബു വർഗീസ് (ജനറൽ കണ്‍വീനർ), കെ.വി.ജയിംസ് (ജോയിന്റ് കണ്‍വീനർ ), ജോണ്‍ പി.ജോസഫ് (ഫിനാൻസ് കണ്‍വീനർ ),ജേക്കബ് റോയ് (പ്രോഗ്രാം കണ്‍വീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. സാംസ്കാരിക സമ്മേളനം, ഇടവക പ്രാർഥനാ ഗ്രൂപ്പുകൾ, സണ്‍ഡേ സ്കൂൾ, ആത്മീയ സംഘടനകൾ എന്നിവയുടെ കലാപരിപാടികളും ദക്ഷിണേന്ത്യയിലെ കലാപ്രതിഭകളുടെ കലാപ്രകടനങ്ങളും ആദ്യഫലപ്പെരുന്നാളിൽ ഒരുക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ആദ്യഫലപ്പെരുന്നാൾ നവംബർ 9ന്
10:07 PM Aug 09, 2018 | Deepika.com