റിയാദ്: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രളയക്കെടുതിക്കിരയായ ജനങ്ങളെ സഹായിക്കുവാൻ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതിക്ക് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ധനസഹായം കൈമാറി.
ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൈത്രി ജീവകാരുണ്യ കണ്‍വീനർ നസീർ ഖാൻ കുട്ടനാട് സഹായ സമിതി ട്രഷറർ ഉമ്മർ മുക്കത്തിന് സഹായധനം കൈമാറി. മൈത്രി പ്രസിഡന്റ് മജീദ് , ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഷിഹാബ് കൊട്ടുകാട്, അബ്ദുൽസലാം, ഫോർക്ക ഭാരവാഹികൾ നാസർ കാരന്തുർ, സത്താർ കായംകുളം, സോണി കുട്ടനാട് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കുട്ടനാട് പ്രളയ ബാധിതർക്കുള്ള ധനസഹായം മൈത്രി കൈമാറി
10:54 PM Aug 08, 2018 | Deepika.com