ജിദ്ദ: യുദ്ധകൊതിയുടെ തുല്യതയില്ലാത്ത ക്രൂരതകൾ സമ്മാനിച്ച ഹിരോഷിമയിയിലെയും നാഗസാക്കിയിയിലെയും ദിനങ്ങൾ അനുസ്മരിച്ചു കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.
യുദ്ധം വിതയ്ക്കുന്ന ദുരിതങ്ങളിൽ അന്നവും പാർപ്പിടവും വിദ്യാഭാസവും നഷ്ടപ്പെട്ടു ജീവിതം ദുരിതമായവരുടെ വേദനകൾ പുതു തലമുറയെ അറിയിക്കുകയാണ് ചിത്ര രചനാ മത്സരത്തിലൂടെ ലക്ഷ്യം വക്കുന്നത്. തുടരുന്ന ക്രൂരത, പിടയുന്ന ജീവൻ ന്ധഎന്ന വിഷയത്തിൽ 20 വയസിനു താഴെയുള്ള സൗദി പ്രവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 9നു രാത്രി 10നു മുന്പ് ലഭിക്കുന്ന രചനകളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക.
ജീവികളുടെ രൂപങ്ങളെക്കാൾ ആശയ സന്പുഷ്ടതയുള്ള ചിത്രങ്ങൾക്കാണ് മുൻതൂക്കം നൽകുക.
ലുഖ്മാൻ വിളത്തൂർ, തൽഹത് കൊളത്തറ, നൗഫൽ എറണാകുളം അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് ഫലം നിശ്ചയിക്കുക. രചനകൾ 0530963826 എന്ന വാട്സ അപ്പ് നന്പറിലേക്കാണ് അയക്കേണ്ടത്.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
കലാലയം സാംസ്കാരിക വേദി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
10:51 PM Aug 08, 2018 | Deepika.com