ജിദ്ദ: പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ ഇസ്ലാഹി പ്രസിഡന്റ് അബൂബക്കർ ഫാറൂഖിക്ക് ഇസ്ലാഹി സെന്ററിന്റെ അഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.
സെന്ററർ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയപ്പു യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും, ജനറൽ ബോഡി അംഗങ്ങളും പങ്കെടുത്തു. ഫാറൂഖിയുടെ നാട്ടിലേക്കുള്ള മടക്കം പ്രവാസി സമൂഹത്തിനു തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. സംഘടനാ പ്രവർത്തനത്തോടൊപ്പം ജിദ്ദയിലെ പ്രവാസി സമൂഹത്തിനാവശ്യമായ സേവനങ്ങളിൽ ഫാറൂഖിയുടെ സാന്നിധ്യം നിറഞ്ഞുനിന്നതായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി അദ്ദേഹം ഇസ്ലാഹി സെന്ററിന്റെ നേതൃ സ്ഥാനത്ത് സജീവമാണ്.
അബ്ബാസ് ചെന്പൻ അധ്യക്ഷത വഹിച്ചു.നൂരിഷ വളളിക്കുന്ന് , ശിഹാബ് സലഫി, ഉസാമ മുഹമ്മദ്, സമീർ സാലിഹ് പളളിക്കര, ആഷിക് മഞ്ചേരി, നിഷാദ്, അബ്ദുൽ അസീസ് സ്വലാഹി, അബ്ദുൽ ഹമീദ് പന്തല്ലൂർ, ബാബു നഹ്ദി, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു. അബൂബക്കർ ഫാറൂഖിയുടെ ഒഴിവിലേക്ക് അബ്ബാസ് ചെന്പനെ സെന്റിെൻറ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബാബു നഹദിയെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
അബൂബക്കർ ഫാറൂഖിക്ക് യാത്രയപ്പു നൽകി
10:49 PM Aug 08, 2018 | Deepika.com