കുവൈത്ത്: കുവൈത്തിലെ മുഴുവൻ മലയാളി ഫുട്ബോൾ ക്ലബുകളേയും കളിക്കാരേയും കാൽപന്ത് പ്രേമികളെയും ഒരു കുടക്കീഴിൽ അണിനിരത്തി കേരള എകസ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്നു. കെഫാക് യൂണിമണി സോക്കർ സീസ 7 കിക്കോഫ് ഓഗസ്റ്റ് 10 വെള്ളിയാഴ്ച വൈകുരേം നാലിനു മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളറും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ പ്രതിരോധനിര താരവുമായ അനസ് എടത്തൊടിക കിക്കോഫ് നിർവഹിക്കും. കുവൈത്തിലെ ഫുട്ബോൾ ആരാധകരുടേയും കളിക്കാരുടെയും സാന്നിധ്യത്തിൽ മലയാളി ബിസിനസ് പ്രമുഖരും, സാമൂഹ്യ സാംസകാരിക മീഡിയ പ്രവർത്തകരും, ജില്ലാ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനസെഷന് മുന്നോടിയായി കെഫാകിലെ 16 ക്ലബുകൾ പങ്കെടുക്കുന്ന പ്രദർശന മത്സരവും നടക്കും. ഉദ്ഘാടന സെഷനു ശേഷം സീസണിലെ ആദ്യ സോക്കർലീഗ് മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാന്പ്യൻമാരായ കല്ല്യാൻ ചാന്പ്യൻസ് എഫ് സികെ.കഐസ് സുറയുമായി ഏറ്റുമുറ്റും.
ഓഗസ്റ്റ് 10 മുതൽ എല്ലാ വെള്ളിയാഴ്ചകളീലും 3 മുതൽ 9 വരെ സോക്കർ സായാഹ്നങ്ങൾക്ക് മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. കുവൈത്തിലെ മുഴുവൻ ഫുട്ബോൾ ആസ്വാദകർക്കവും കുടുംബസമേതം മൽസരങ്ങൾ കാണുവാനും കണ്ടാസ്വദിക്കുവാനും സൗകര്യം ഒരുക്കിയിരിക്കുണ്ടന്ന് സംഘാടകർ അറിയിച്ചു.
കെഫാക് ജനറൽ സെക്രട്ടറി വി.എസ് നജീബ്, കെഫാക് സീസ 7 ടൈറ്റിൽ സ്പോൻസറായ യുണിമണി മാർക്കറ്റിംഗ് ഹെഡ് രൻജിത്ത് പിള്ള എന്നിവർ സംസാരിച്ചു റൊബർട്ട് ബർനാഡ്, (വൈസ് പ്രസിഡന്റ് ) ജസ്വിൻ ജോസ് (ട്രഷറർ) അബ്ബാസ് ( അഡ്മിനിസ്ട്രേറ്റർ), അബ്ദുൽഖാദർ (മീഡിയ) , സഫറുല്ലാഹ് (സ്പോർട്സ് സെക്രട്ടറി) , അബ്ദുൽ റഹ്മാൻ (പിആർഒ), ഷംസുദ്ദീൻ അടക്കാനി (ഓഡിറ്റർ) മുനീർ (അസി. സ്പോർട്സ് സെക്രട്ടറി) വിജയൻ , ഷാജഹാൻ , ഉമൈർ, നാസർ ഹനീഫ (കെഫാക് എം.സി മെംബേഴ്സ്) എന്നിവർ പ്രസ് മീറ്റിൽ സന്നിഹിതരായിരുന്നു.
വിശദാംശങ്ങൾക്ക് 66771980/99708812
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് യൂണിമണി സോക്കർ ലീഗ് സീസ 7 കിക്കോഫ് ഓഗസ്റ്റ് 10ന്
10:46 PM Aug 08, 2018 | Deepika.com