കുവൈത്ത് സിറ്റി: വീസാ ചട്ടങ്ങളില്‍ കാതലായ മാറ്റം വരുത്തി കുവൈത്ത് സർക്കാർ. മൂന്നു മാസം കാലാവധി നൽകിയിരുന്ന ഫാമിലി വിസ ഒരു മാസത്തേക്കാണ് ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നത്.
വാണിജ്യ വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചതായി അധികൃതർ പറഞ്ഞു.
നിലവിൽ ആശ്രിതവിഭാഗത്തിൽ മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, മക്കൾ എന്നിവർക്കു മൂന്നുമാസ കാലാവധിയുള്ള സന്ദർശക വീസയാണ് അനുവദിക്കാറുള്ളത്. ഒരുമാസത്തേക്കു നൽകുന്ന വീസയുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.
സന്ദർശ വീസാ കാലാവധി കുവൈത്ത് വെട്ടിക്കുറച്ചു; വാണിജ്യ, കുടുംബ വീസകൾക്കും ബാധകം
09:10 PM Aug 07, 2018 | Deepika.com