ഫർവാനിയ: ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ശാഖ ഫർവാനിയയിൽ ജോയ് ആലുക്കാസ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഇസ്മയിൽ സഫർ ബഹ്സാദ് ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ്, വിവധ സ്ഥാപന എക്സിക്യൂട്ടീവുകൾ, സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ഫർവാനിയയിലെ രണ്ടാമത്തെ ശാഖയാണിത്. ആധുനിക രീതിയിൽ പത്തുലക്ഷത്തോളം മാതൃകയിലുള്ള ആഭരണശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ജോയ് ആലുക്കാസ് ബ്രാൻഡുകളായ വേദ ടെംപിൾ ജ്വല്ലറി, ലിറ്റിൽ ജോയ് കിഡ്സ്, എലിഗൻസ പോൾകി ഡയമണ്ട്സ്, മസാകി പേൾസ്, അപൂർവ ആന്റിക് തുടങ്ങിയവയുടെ ശേഖരമുണ്ട്. ഗൾഫ് നാടുകളിലെ ജോയ് ആലുക്കാസ് ഉപഭോക്താക്കളുടെ സൗകര്യാർഥം എല്ലാ പ്രധാന ഗൾഫ് നഗരങ്ങളിലും ഷോറൂമകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ജോയ് ആലുക്ക മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ചു നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജോയ് ആലുക്കാസ് ഫർവാനിയയിൽ പുതിയ ശാഖ ആരംഭിച്ചു
10:18 PM Aug 06, 2018 | Deepika.com