ഫിലഡൽഫിയ: ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ സ്ഥാപകനും, സഹസ്രാബ്ദങ്ങളിലൂടെ ഉൾത്തിരിഞ്ഞ ആർഷഭാരത സംസ്കാരത്തിൽ ഋഷി·ാരും ആചാര്യന്മാരും പകർന്നു തന്ന വിജ്ഞാനവീചികൾ ഈ യാന്ത്രികജീവതത്തിൽ എങ്ങനെ അനുവർത്തിക്കാം എന്ന് സരളമായ ഭാഷയിലൂടെ മനസിലാക്കി തരുന്ന പ്രഭാഷണത്തിനായി സ്വാമി ഉദിത് ചൈതന്യജി ഓഗസ്റ്റ് 13ന് തിങ്കളാഴ്ച പന്പ മലയാളി അസോസിയേഷനിൽ എത്തുന്നു.
വൈകുന്നേരം ഏഴിനു തുടങ്ങുന്ന പ്രഭാഷണത്തിനു ശേഷം ന്ധന്ധസുഖയോഗ’’ അനുദിന ജീവിതത്തിൽ ആയാസരഹിതമയ യോഗമുറകളിലൂടെ എങ്ങനെ പുർണ ആരേഗ്യവാനായി ജീവിക്കാം എന്നു മനസിലാക്കി തരുന്ന യോഗ ക്ലാസുണ്ടായിരിക്കും. തികച്ചും സൗജന്യമായ ഈ പ്രഭാഷണത്തിലേക്കും, യോഗ ക്ലാസിലേക്കും ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബന്ധപ്പെടുക: ജോർജ്ജ് ഓലിക്കൽ (പ്രസിഡന്റ്), 215 873 4665, സുധ കർത്ത (കോഡിനേറ്റർ) 267-575-7333, ജോണ് പണിക്കർ(ജനറൽ സെക്രട്ടറി) 215 605 5109, സുമോദ് നെല്ലിക്കാല (ട്രഷറർ) 267 322 8527 ിൃശ2018മൗഴ06െംമാശബൗറശവേൗ.ഷുഴ
റിപ്പോർട്ട്: ജോർജ് ഓലിക്കൽ
സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണവും യോഗ ക്ലാസും ഓഗസ്റ്റ് 13ന്
09:54 PM Aug 06, 2018 | Deepika.com