ഹൂ​സ്റ്റ​ണി​ൽ ര​ണ്ടു കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു

09:53 PM Aug 06, 2018 | Deepika.com
ഹൂ​സ്റ്റ​ണ്‍: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു എ​ട്ടും ഒ​ന്നും വ​യ​സു​ള്ള മ​ക്ക​ളെ പി​താ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി. പി​താ​വി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ രാ​വി​ലെ കു​ട്ടി​ക​ളെ കൊ​ണ്ടാ​ക്കി​യ​ത് മാ​താ​വാ​യി​രു​ന്നു. വൈ​കി​ട്ട് പി​താ​വ് ഫോ​ണ്‍ ചെ​യ്തു ര​ണ്ടു മ​ക്ക​ളേ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ചു. വി​വാ​ഹ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​വ​ർ അ​ടു​ത്ത​യി​ടെ​യാ​ണ് ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​ത്.

സ്ഥ​ല​ത്തെ​ത്തി​യ മാ​താ​വ് ര​ണ്ടു കു​ട്ടി​ക​ളും കു​ത്തേ​റ്റു മ​രി​ച്ചു കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്. ഉ​ട​ൻ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​ന്പ് സ്ഥ​ലം വി​ട്ട പി​യ്റി​യെ (61) അ​പ്പാ​ർ​ട്ട്മെ​ന്‍റ​ന് 20 മൈ​ൽ അ​ക​ലെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളു​ടെ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ചീ​ഫ് വെ​ൻ​ഡി ബെ​യ്ൻ ബ്രി​ഡ്ജ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ