കുവൈത്ത്: പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന വെൽഫെയർ കേരള കുവൈത്ത് നേതാക്കൾക്ക് യാത്രയയപ്പു നൽകി. വെൽഫെയർ കേരള കേന്ദ്ര ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ , വൈസ് പ്രസിഡന്റ് കൃഷ്ണദാസ് എന്നിവർക്ക് സെൻട്രൽ കൗണ്‍സിൽ യോഗത്തിൽ യാത്രയയപ്പു നൽകി. ഇരുവരും വെൽഫെയർ കേരള കുവൈത്ത് സ്ഥാപക നേതാക്കളാണ്. ദീർഘകാലം പ്രവാസി സമൂഹത്തിനു സേവനങ്ങൾ നിർവഹിച്ച രണ്ടു വ്യക്തിത്വങ്ങളാണ് പ്രവാസത്തോട് വിട പറയുന്നതെന്ന് യാത്രയയപ്പു യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അബുഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ വെൽഫെയർ കേരള ആക്ടിംഗ് പ്രസിഡന്റ് അൻവർ സയീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ വിനോദ് പെരേര, അബ്ദു റഹ്മാൻ എന്നിവരും അനിയൻ കുഞ്ഞ്, ഗിരീഷ്, മഞ്ചു മോഹനൻ, അൻവർ സാദത്ത്, അഷ്കർ, കെ.മൊയ്തു, റഫീഖ് ബാബു, അൻവർ ഷാജി, മോഹനൻ, ഗഫൂർ, എന്നിവരും സംസാരിച്ചു. മജീദ് നരിക്കോടൻ , കൃഷ്ണദാസ് എന്നിവർ മറുപടി പ്രസംഗം നടത്തി. ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
വെൽഫെയർ കേരള നേതാക്കൾക്ക് യാത്രയയപ്പു നൽകി
10:01 PM Jul 23, 2018 | Deepika.com