മീൻപിടിത്ത നിരോധനം പിൻവലിച്ചു

10:25 PM Jul 20, 2018 | Deepika.com
കുവൈത്ത് സിറ്റി : ജൂണ്‍ ഒന്നുമുതൽ ജൂലൈ 15 വരെ ആവോലി പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കുവൈത്ത് സർക്കാർ പിൻവലിച്ചു. പ്രജനന കാലം കണക്കിലെടുത്താണ് 45 ദിവസത്തേക്ക് ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്.

അതിനിടെ വിലക്കുകൾ കൊണ്ട് കാര്യമായ ഗുണങ്ങൾ ലഭിക്കുന്നില്ലെന്നും മത്സ്യങ്ങളുടെ പ്രജനന കാലത്തും അയൽരാജ്യങ്ങൾ മത്സ്യബന്ധനം നടത്തുന്നത് മൂലം രാജ്യത്ത് മത്സ്യശേഖരങ്ങൾക്ക് വലിയ കുറവ് നേരിടുന്നതായി കുവൈത്ത് മത്സ്യബന്ധന യൂണിയൻ പ്രസിഡന്‍റ് ദാഹിർ അൽ സുവയ്യാൻ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ