ജീവിത ശൈലി രോഗങ്ങൾ ; ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

12:27 AM Jul 20, 2018 | Deepika.com
കുവൈത്ത്: ആരോഗ്യത്തിന്‍റ ദൈവശാസ്ത്രത്തെ ആത്മീയതയുടെ മാനം നൽകി മനുഷ്യൻ ആർജിച്ചെടുക്കേണ്ട ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തെ ദാർശനികമായി വിശകലനം ചെയ്യണമെന്നും അതിരു കവിച്ചിലിന്‍റെയും ധൂർത്തിന്‍റെയും ആധുനിക പ്രവണതയെ ദൈവീകമായ വിധിവിലക്കുകളോട് ചേർത്തുവച്ച് മനുഷ്യൻ മാറ്റമുൾക്കൊളളാൻ തയാറാകണമെന്ന് പ്രമുഖ പണ്ഡിതനും എം.അബ്ദുസലാം സുല്ലമി ണ്ടേഷൻ കണ്‍വീനറുമായ അഹ്മദ് കുട്ടി മദനി എടവണ്ണ ഉദ്ബോധിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ഭക്ഷണ രീതികളുടെ അതിപ്രസരത്താൽ ക്രമം തെറ്റിയും താളം തെറ്റിയും ആഹാര രീതികളെ സമീപിക്കുന്നത് മനുഷ്യനെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുകയാണ്. ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ചുള്ള ബോധവത്കരണത്തിലൂടെ അനാരോഗ്യകരമായ എല്ലാതരം പ്രവണതകളെയും ശാസ്ത്രീയമായ രീതിയിൽ പൂർണമായ ആരോഗ്യത്തിന്‍റ വിവിധ തുറകളിലേക്ക് കൊണ്ടുപോകണമെന്ന് ക്ലാസെടുത്ത ഡോ:അമീർ അഹമ്മദ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇസ് ലാഹി സെന്‍റ ർ പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീ ഖ് മദനി, ചെയർമാൻ വി.എ മൊയ്തുണ്ണി, അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ