റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യുണിറ്റ് അംഗമായിരുന്ന വസുന്ധരന്റെ വിയോഗത്തിൽ കേളി ന്യൂ സനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.
കൊല്ലം കടക്കൽ സ്വദേശിയായ വസുന്ധരൻ, പതിനാല് വർഷമായി കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഉണ്ട്.
യോഗത്തിൽ ഏരിയ പ്രസിഡന്റ് പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ ജോർജ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് സുധാകരൻ കല്യാശേരി , ജോയിന്റ് ട്രഷറർ വർഗീസ്, രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാരായ മനോഹരൻ നെല്ലിക്കൽ, നാരായണൻ കയ്യൂർ, കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരൻ, അറൈഷ് യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാർ, വസുന്ധരന്റെ ഭാര്യ സഹോദരൻ സുനിൽ ദത്ത്, സുരേഷ് ബാബു, നജീബ്, ചെല്ലപ്പൻ, ഹുസൈൻ, ശിവൻ എന്നിവർ അനുശോചിച്ചു.
കേളി അനുശോചനയോഗം സംഘടിപ്പിച്ചു
04:17 PM Jul 18, 2018 | Deepika.com