ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്‍റെ ഏകദിന ദേശീയ നേതൃസമ്മേളനം ജൂലൈ 28 ന്

12:11 AM Jul 17, 2018 | Deepika.com
ന്യൂയോർക്ക് : ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്‍റെ (ഐഒസി) ഏകദിന ദേശീയ നേതൃസമ്മേളനം ജൂലൈ 28 ന് (ശനി) രാവിലെ 10 മുതൽ ന്യൂ യോർക്കിലെ ജോണ്‍ എഫ് കെന്നഡി എയർപോർട്ടിന് സമീപമുള്ള ക്രൗണ് ൻ പ്ലാസ്സ ഹോട്ടലിൽ നടക്കും.

സമ്മേളനത്തിന് ഐഒ സി ഗ്ലോബൽ ചെയര്മാന് നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീ കരിക്കുന്ന പ്രാദേശിക ചാപ്പ് റ്ററുകളുടെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ചർച്ചാസമ്മേളനങ്ങളിൽ ഒട്ടേറെ വിഷയങ്ങളെ പറ്റിയുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഗ്രസ് അനുഭാവികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.

സമ്മേളനത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം സൗജന്യമായിരിക്കും.

റിപ്പോർട്ട് : തോമസ് ടി. ഉമ്മൻ