കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങളായിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം രണ്ടുപേരുടെ ആശ്രിതർക്ക് കൈമാറി.
കോഴിക്കോട് ജില്ലയിലെ പയ്യോളി അയനിക്കാട് സ്വദേശി ജാസ് മഹൽ കോറോത്ത് അബ്ദുൾ റഹ്മാന്റെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതന്റെ ഭാര്യ താജറാക് അയനിക്കാട് ജമാഅത്ത് ഇസ്ലാമി പ്രാദേശിക അമീർ കെ.കെ മുഹമ്മദ്, സെക്രട്ടറി വി.കെ അബ്ദുള്ള, പൊതു പ്രവർത്തകൻ ഹസൻ കുട്ടി മാസ്റ്റർ കെഐജി പ്രവർത്തകരായ ഹമീദ് ഹാജി, നദീർ തീക്കോടി എന്നിവർ ചേർന്നു പണം കൈമാറി. കൂടാതെ കണ്ണൂർ ജില്ലയിലെ അഴിക്കോട് സ്വദേശി മുഖ്റി കുന്നത് പവിത്രന്റെ കുടുംബത്തിനുള്ള നാലുലക്ഷം രൂപയുടെ സഹായം പരേതന്റെ ഭാര്യ ബിന്ദു എം.കെയ്ക്കു വളപട്ടണം ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ബാസ് മാട്ടൂൽ അഴിക്കോട് ഹൽഖ സെക്രട്ടറി ടി.പി. റഷീദ് മാസ്റ്റർ എന്നിവർ ചേർന്ന് സഹായ ധനം കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഒരുമ പദ്ധതി ആശ്രിതർക്ക് ഏഴുലക്ഷം രൂപയുടെ സഹായം നൽകി
11:30 PM Jul 13, 2018 | Deepika.com