യു​വ​ത്വ​ത്തി​നാ​യി വേ​റി​ട്ട പ​രി​പാ​ടി​ക​ളു​മാ​യി എ​ൻ​എ​സ്എ​സ് സം​ഗ​മം

11:15 PM Jul 13, 2018 | Deepika.com
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ഓ​ഗ​സ്റ്റ് 10, 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എ​ൻ​എ​സ്എ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സം​ഗ​മം യു​വ​തി, യു​വാ​ക്ക​ളു​ടെ വേ​റി​ട്ട പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കും. വ്യ​ത്യ​സ്ഥ​വും പു​തു​മ​യാ​ർ​ന്ന​തു​മാ​യ പ​രി​പാ​ടി​ക​ളാ​ണ് യു​വ​ത്വ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ണ്‍​വ​ൻ​ഷ​നെ​ത്തു​ന്ന 21 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ഒ​ന്നി​ച്ചി​രു​ന്ന് കീ​ർ​ത്ത​നം ആ​ല​പി​ക്കു​ന്ന നാ​ദ ബ്ര​ഹ്മം വേ​റി​ട്ട സം​ഗീ​ത പ​രി​പാ​ടി​യാ​കും. യു​വ​തി​ക​ൾ​ക്ക് മാ​ത്ര​മാ​യി മി​സ് മ​ഹാ​ല​ക്ഷ​മി എ​ന്ന പേ​രി​ൽ ഫാ​ഷ​ൻ ഷോ ​ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ​സ്ത്രാ​ല​യ​മാ​യ മ​ഹാ​ല​ക്ഷ്മി സി​ൽ​ക്ക് പ്രാ​യോ​ജ​ക​രാ​കു​ന്ന പ​രി​പാ​ടി വ്യ​ത്യ​സ്ഥ രീ​തി​യി​ലാ​ണ് അ​വ​ത​രി​പ്പി​ക്കു​ക.

യൂ​ത്തി​നു​വേ​ണ്ടി ഡോ. ​പ്ര​ദീ​പ് ച​ള്ളി​യി​ൽ പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​വ​ർ​ക്കാ​യി പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​വും ഉ​ണ്ടാ​കും. പ്ര​ത്യേ​ക ന​ഗ​ര​കാ​ഴ്ച, ക​ലാ​ശ​ക്കൊ​ട്ട് ഡി​ജെ എ​ന്നി​വ​യും വ​രു​ണ്‍ നാ​യ​ർ ചെ​യ​ർ​മാ​നും, കോ ​ചെ​യ​ർ രേ​വ​തി നാ​യ​ർ കോ ​ചെ​യ​റു​മാ​യു​ള്ള യൂ​ത്ത് ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും ന​ട​ക്കു​ക.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി നാ​യ​ർ കു​ടു​ബ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 2010ൽ ​ന്യൂ​യോ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ങ്ങി​യ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​ഥ​മ ക​ണ്‍​വ​ൻ​ഷ​ൻ് 2012ൽ ​ഡാ​ള​സി​ലാ​ണ് ന​ട​ന്ന​ത്. തു​ട​ർ​ന്ന് 2014 ൽ ​വാ​ഷിം​ഗ്ട​ണി​ലും 2016ൽ ​ഹൂ​സ്റ്റ​ണി​ലും ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​സി നാ​യ​ർ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് നാ​യ​ർ, ചെ​യ​ർ​മാ​ൻ ജ​യ​ൻ മു​ള​ങ്ങാ​ട്, കോ ​ചെ​യ​ർ​മാ​ൻ സു​നി​ൽ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ്ത്തി​ലാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക.

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ