കീ​നി​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ കി​ക്ക് ഓ​ഫ് ജൂ​ലൈ 15ന് ​യോ​ങ്കേ​ഴ്സി​ൽ

11:11 PM Jul 13, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: കേ​ര​ള എ​ഞ്ചി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യു​ടെ (KEAN) പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ കി​ക്ക് ഓ​ഫ് പ​രി​പാ​ടി ജൂ​ലൈ 15 നു ​ശ​നി​യാ​ഴ്ച മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച വൈ​ക്കി​ട്ട് 5.30നു ​യോ​ങ്കേ​ഴ്സി​ൽ ഉ​ള്ള മും​ബൈ സ്പൈ​സ് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ഥ​മ ടി​ക്ക​റ്റ് മ​ന്ത്രി ഷൈ​ല​ജ ടീ​ച്ച​ർ പ​ദ്മ​ശ്രീ ഡോ. ​സോ​മ​സു​ന്ദ​ര​ത്തി​നു ന​ൽ​കി കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണ്‍ ഷ​ഹീ​ദ ക​മ​ൽ, നോ​ർ​ക്ക എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.​ഒ​ക്ടോ​ബ​ർ 20നു ​ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്..

നോ​ർ​ത്ത്ഈ​സ്റ്റി​ലെ എ​ല്ലാ എ​ഞ്ചി​നി​യേ​ഴ്സീ​നേ​യും ഈ ​മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അഡ്രസ്: Mumbai Spices, 1727 Cetnral Park Ave, YONKERS, NY 10710.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് കോഷി (9144500884), ഷാജി കുര്യാക്കോസ് (8456422060), റെജിമോൻ ഏബഹാം(9082403780), നീന സുധീർ (7327898262), ബെന്നി കുര്യൻ (2019516901), ജെയ്സൺ അലക്സ് (9146459899), പ്രീത നന്പ്യാർ (2016992321), ഫിലിപ്പോസ് ഫിലിപ്പ് (8456422060).

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ അ​ല​ക്സ്