ഷിക്കാഗോ: പാലാക്കാർ എന്നറിയപ്പെടുന്ന മീനച്ചിൽ താലൂക്ക് നിവാസികളുടെ പതിനെട്ടാമത് പാലാ പിക്നിക്കും സമ്മേളനവും ജൂലൈ 21 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 6 വരെ മോർട്ടണ്ഗ്രോവിലുള്ള ലിൻ വുഡ് പാർക്കിൽ നടക്കപ്പെടും.
പാലാക്കാരുടെ ഇഷ്ട വിനോദങ്ങളായ വോളിബോൾ, വടംവലി മത്സരങ്ങൾ ഈ പിക്നിക്കിന്റെ പ്രത്യേകതകളാണ് . കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സരങ്ങൾ ഈ പിക്ക്നിക്കിനോടനുബന്ധിച്ചുണ്ടായിരിക്കുന്നതാണ്.
പാലായുടെ പാരന്പര്യവും തനിമയും നിലനിർത്തുന്നതിനും കാത്തു സൂഷിക്കുന്നതിനും നടത്തുന്ന ഈ കൂട്ടായ്മയിൽ പാലാ തനിമയുള്ള ഭക്ഷണങ്ങളും ശീതള പാനിയങ്ങളും പ്രത്യേകതകളാണെന്നു ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 18 വർഷമായി മുടങ്ങാതെ നടക്കുന്ന ഈ കൂട്ടായ്മയിലേക്ക് ജ·ം കൊണ്ടും കർമ്മം കൊണ്ടും പാലാക്കാരായവരും പാലായുടെ അഭ്യുതകാംഷികളുമായവരെയും ഈ മഹത് കൂട്ടായ്മയിലേക്കു ഭാരവാഹികൾ ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്: റോയി മുളകുന്നം 847 363 0050, പയസ് ഒറ്റപ്ലാക്കൽ 312 231 3345, ജോർജ് കുന്പുക്കൽ 630 281 0335, ആന്റണി വെള്ളൂകുന്നേൽ 847 224 5761, സന്തോഷ് നായർ 312 730 5112.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
പാലാ മീനച്ചിൽ താലൂക്ക് പിക്നിക്കും സമ്മേളനവും ജൂലൈ 21ന്
11:07 PM Jul 13, 2018 | Deepika.com