ന്യുയോർക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ ദ്വൈവാർഷിക സമ്മേളനങ്ങൾ സമാപിച്ചതോടുകൂടി അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വം നിലവിൽ വന്നു.അമേരിക്കൻ മലയാളികളൂടെ മാതൃ സംഘടനയായ ഫോക്കാനയെ മാധവൻ നായരുംഫോമയെ ഫിലിപ്പ് ചാമത്തിലും വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കൻ റിജണിനെ ജെയിംസ് കൂടലും നയിക്കും.
മൂന്നു പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ മാധവൻ നായർ ന്യുജേഴ്സിയിലെ നാമം എന്ന ഓർഗനൈസേഷന്റെ പ്രതിനിധിയായാണ് മൽസരിച്ചത്. തിരുവനന്തപുരം സ്വദേശിയായ മാധവൻ നായർ 2005ൽ ന്യൂജേഴ്സി ആസ്ഥാനമായിഫിനാൻഷ്യൽ കണ്‍സൽട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യൻ അമേരിക്കൻമലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും എംബിഎൻ ഇൻഷുറൻസ് ആൻഡ് ഫിനാഷ്യൽ കണ്‍സൾട്ടൻസി ഉടമയുമാണ്. ഭാര്യ ഗീതാ നായർ, മക്കൾ ഭാസ്കർ നായർ, ജാനു നായർ.
സാമൂഹ്യ സാംസ്ക്കാരികരംഗത്തെ സജീവസാന്നിധ്യവും വ്യവസായിയുമായ ഫിലിപ്പ്
ചാമത്തിൽ ഫോമയുടെ സതേണ്‍ റീജിയൻ പ്രതിനിധിയാണ് മത്സരിച്ചത്. ഡാളസ്
കേന്ദ്രമായി പ്രമുഖ ബിസിനസ് ഗ്രുപ്പിന്റെ ഉടമ കൂടിയായ ചാമത്തിലിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ചാരിറ്റിക്കു മുൻഗണന നൽകുമെന്നും സംഘടനയെ അടുത്ത തലത്തിലേക്കുയർത്തുന്നതിനുപരിശ്രമിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഫിലിപ്പ് ചാമത്തിൽ മൂന്നു പതിറ്റാണ്ടോളം അമേരിക്കൻ എയർലൈൻസിൽ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിൽ ഉദോഗസ്ഥനായിരുന്നു. 15 വർഷമായി ഹെൽത്ത് കെയർ സ്ഥാപനം നടത്തുന്നു. ഭാര്യ ഷൈനിയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.
പ്രമുഖ സമുഹ്യ പ്രവർത്തകനായ ജെയിംസ് കൂടൽ വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റണ്‍ പ്രോവിൻസിൽ നിന്നുമാണ് അമേരിക്കൻ റീജണ്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഇരുപത്തിരണ്ടു വർഷം ഗൾഫ് മേഖലയിൽ പൊതുപ്രവർത്തന രംഗത്ത് സജീവ സാനിഗ്ധ്യമായിരുന്ന ജെയിംസ് കുടൽ ഓവർസീസ് കൾച്ചറൽ കോണ്‍ഗ്രസ് ഗ്ലോബൽ ട്രഷറായും നോർക്ക ഉപദേശകസമിതി അംഗമായുംപ്രവർത്തിച്ചീട്ടുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും പ്രാവസി പ്രശ്നങ്ങളിലും സജീവ സാന്നിധ്യമായ അദേഹത്തിന്റെ നേതൃത്വം മലയാളി കൗണ്‍സിലിന് പുതിയ ദിശാബോധം നൽകാൻ സഹായിക്കും. പ്രാവാസി സംഘടനകളുടെ ഇടയിൽ കുടുതൽ ഐക്യം കൊണ്ടു വരുന്നതിനും യുവാക്കളെ കൂടുതൽ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകുകയാണ് മുഖ്യ ലക്ഷ്യമെന്ന് കൂടൽ പറഞ്ഞു.
പത്തനംതിട്ട കൂടൽ സ്വദേശിയായ ജെയിംസ് കൂടൽ ഇരുപത്തിരണ്ട് വർഷം ബഹ്റൈനിലെ പ്രവാസ ജീവിതത്തിനു ശേഷമാണ് അമേരിക്കയിൽ എത്തിയത്. ഹൂസറ്റണ് കേന്ദ്രമായി ബിസിനസ് നടത്തുന്ന ശ്രീ. കൂടലിന് കേരളത്തിലെ ജനപ്രതിനിധികളുമായുള്ള ബന്ധം പ്രവാസി പ്രശ്നങ്ങളിൽ ഇടപെടുന്നതിന് സഹായകരമാകും. ഭാര്യ പ്രിൻസി ജെയിംസ്. മക്കൾ ആകാശ് ജെയിംസ്, ആര്യാ മേരി.
മലയാളി സംഘടനകൾക്ക് കരുത്തുറ്റ നേതൃത്വവുമായി മാധവൻ നായരും ഫിലിപ്പ് ചാമത്തിലും ജെയിംസ് കൂടലും
10:57 PM Jul 13, 2018 | Deepika.com