കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി, കുവൈത്തിലെ പ്രവാസികൾക്ക് വേണ്ടി ന്ധഹൃദയാഘാതവും പ്രതിരോധവുംന്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ജഹ്റ എക്സിർ മെഡിക്കൽ സബ് സ്പെഷലിറ്റിസ് സെന്ററിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ഹസൻ അലി ഖാൻ സെമിനാറിനു നേതൃത്വം നൽകി. ഹൃദയാഘാതം വരാനുള്ള സാഹചര്യങ്ങളും ലക്ഷണങ്ങളും മുൻകരുതലുകളും അതിന്റെ പ്രതിരോധവും ചികിത്സാരീതികളെ കുറിച്ചും വിശദമായി വിവരിക്കുകയും ചെയ്തു.
ജൂലൈ 6 അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ 4.30 മുതൽ 7 വരെ നടന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ പങ്കെടുക്കുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി അധ്യക്ഷതയും സോഷ്യൽ വെൽഫയർ കണ്‍വീനർ പൗലോസ് സ്വാഗതവും ഡോ. ഹസൻ അലി ഖാൻ ഉദ്ഘാടനവും നിർവഹിച്ചു. ജനറൽ സെക്രട്ടറി മനോജ് കുരുംബയിൽ, വനിതാവേദി കണ്‍വീനർ ഷൈനി ഫ്രാങ്ക് എന്നിവർ ആശംസയും വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ മച്ചാട് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
10:58 PM Jul 12, 2018 | Deepika.com