കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന തർബിയ സംഗമം ജൂലൈ 12 നാളെ വ്യാഴാഴ്ച വൈകുന്നേരം 7.45ന് ജലീബ് ഐഐസി ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പണ്ഡിതനും എം.അബ്ദുസലാം സുല്ലമി ഫൗണ്ടേഷൻ കണ്‍വീനറുമായ അഹ്മദ് കുട്ടി മദനി എടവണ ക്ലാസെടുക്കും.
ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ വെള്ളിയാഴ്ച ജൂലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 7ന് ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. അമീർ അഹമ്മദ്, അഹമ്മദ് കുട്ടി മദനി എന്നിവർ സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
വിശദ വിവരങ്ങൾക്ക് 99060684, 65507714
റിപ്പോർട്ട്: സലിം കോട്ടയിൽ
തർബിയ സംഗമവും ആരോഗ്യ സെമിനാറും
10:53 PM Jul 12, 2018 | Deepika.com